ഭാര്യയ്‌ക്കൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

ഭാര്യയ്‌ക്കൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

November 26, 2022 0 By Editor

കുപ്രസിദ്ധ കുറ്റവാളി ടി എച്ച് റിയാസ് ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിൽ. കാറിൽ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 50 ൽ പരം കേസുകളിൽ പ്രതിയാണ് ടി എച്ച് റിയാസ്.