താരനെ പ്രതിരോധിക്കാന്‍

[highlight]  മിക്കവരേയും ഒരുപോലെ അലട്ടുന്ന വലിയൊരു പ്രശ്‌നം തന്നെയാണ് താരന്‍. പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒന്നാണ് താരന്‍. താരന്റെ ലക്ഷണങ്ങള്‍ കഠിനമായ മുടികൊഴിച്ചില്‍, ചൊറിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ എന്നിവയൊക്കെ ആയിരിക്കും. ചില സ്‌പ്രേകളുടേയും എണ്ണകളുടേയും നിരന്തരമായ ഉപയോഗം ആയിരിക്കാം താരന്‍ വരാനുള്ള കാരണം. തലയോട്ടിയിലെ എണ്ണമയമില്ലാത്ത അവസ്ഥ, ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് ഇതൊക്കെയാണ് പൊതുവായ കാരണമെങ്കിലും തലോട്ടിയിലെ സെല്ലുകള്‍ നശിക്കുന്നതും ഇല്ലാതാവുന്നതും താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ പെടും [/highlight]

  • നന്നായി പഴുത്ത പാളയം കോടന്‍ പഴം അരച്ചു തലയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ താരന്‍ ഇല്ലാതാക്കാം.
  • താരനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ഉപാധിയാണ് വേപ്പില തൈര് മിശ്രിതം. വേപ്പില പേസ്റ്റാക്കി അതില്‍ ഒരു കപ്പ് തൈരു ചേര്‍ത്ത ശേഷം പതിനഞ്ച് മിനിറ്റ് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളഞ്ഞാല്‍ മതിയാകും
  • ആവണക്കെണ്ണയില്‍ ചെമ്പരത്തിപ്പൂവിട്ട് വെയിലത്തു വച്ചുണക്കിയ ശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതു താരനകറ്റും
  • ചുവന്നുള്ളി അരിഞ്ഞിട്ടു കുറുക്കിയ വെളിച്ചെണ്ണ തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഞ്ഞിവെള്ളത്തില്‍ കഴുകിയാല്‍ താരനകലും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *