ആശ്രമത്തിലെ അന്തേവാസികളായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡയറക്ടർ അറസ്റ്റിൽ
മുംബൈ: ആറോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമം ഡയറക്ടർ പിടിയിൽ. പ്രായപൂർത്തിയാവാത്ത അഞ്ച് പേർ ഉൾപ്പെടെ ആശ്രമവാസികളായ ആറ് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ആശ്രമത്തിന്റെ ഡയറക്ടർ ഹർഷൽ…
മുംബൈ: ആറോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമം ഡയറക്ടർ പിടിയിൽ. പ്രായപൂർത്തിയാവാത്ത അഞ്ച് പേർ ഉൾപ്പെടെ ആശ്രമവാസികളായ ആറ് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ആശ്രമത്തിന്റെ ഡയറക്ടർ ഹർഷൽ…
മുംബൈ: ആറോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമം ഡയറക്ടർ പിടിയിൽ. പ്രായപൂർത്തിയാവാത്ത അഞ്ച് പേർ ഉൾപ്പെടെ ആശ്രമവാസികളായ ആറ് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ആശ്രമത്തിന്റെ ഡയറക്ടർ ഹർഷൽ ബലാത്സംഗം ചെയ്തതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
'ഇരയായ ആദ്യ പെൺകുട്ടിയുടെ പരാതി അന്വേഷിക്കുന്നതിനിടെ, ആശ്രമത്തിലെ മറ്റ് 15 പെൺകുട്ടികളെ പൊലീസ് ചോദ്യം ചെയ്തു. ഇവരിൽ അഞ്ച് പേരും ഹർഷൽ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായി പറഞ്ഞു- ഡി.സി.പി കിരൺകുമാർ ചവാൻ വ്യക്തമാക്കി.
ആറ് പെൺകുട്ടികളിൽ അഞ്ച് പേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. പോക്സോ നിയമം, ഐ.പി.സിയിലെ വിവിധ വകുപ്പുകൾ, എസ്.സി, എസ്.ടി അതിക്രമം തടയൽ വകുപ്പ് എന്നിവ പ്രകാരം മ്ഹസ്രുൾ പൊലീസാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. കേസിന്‍റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കാനുണ്ട്.