ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു

Kozhikode : അമികോസ് 2k 2022 എന്ന പേരിൽ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (AIMI) കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷിക ആഘോഷം തുറമുഖ വകുപ്പ്…

Kozhikode : അമികോസ് 2k 2022 എന്ന പേരിൽ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (AIMI) കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷിക ആഘോഷം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

ഉയർന്ന ഡിഗ്രികളും കോഴ്സുകളും പൂർത്തിയാക്കി സർട്ടിഫിക്കറ്റുകളുമായി ജോലിക്ക് വേണ്ടി തിരഞ്ഞ് നടക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുമ്പിൽ വലിയ മാതൃകയാണ് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ കാണിക്കുന്നതെന്നും . കോഴ്സുകൾക്കും ജോലി സാധ്യതകൾക്കും കാതലായ മാറ്റം വന്ന പുതിയകാലത്ത് കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ന്യൂജനറേഷൻ കോൾ കോഴ്സുകളിലൂടെ നമുക്ക് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കേണ്ടതായിട്ടുണ്ട് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

രണ്ട് ദിവസമായി കോഴിക്കോട് നടന്ന AIMI യുടെ ഇരുപത്തിരണ്ടാo വാർഷികത്തോടനുബന്ധിച്ച് ആറ് ബ്രാഞ്ചുകളിലെയും കുട്ടികകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പുതിയ കലണ്ടറിന്റെ പ്രകാശനം സംസ്ഥാന അഗ്രോ ഇൻഡസ്ട്രിയൽ ചെയർമാൻ വി. കുഞ്ഞാലി നിർവഹിച്ചു . എ ഐ എം ഐ ചെയർമാൻ ഇ.കെ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story