ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ ടീമിന്‌ ആശ്വാസ വാര്‍ത്ത, സ്‌റ്റെര്‍ലിങ്‌ വരും

FIFA World Cup: Raheem Sterling to rejoin England squad ahead of France quarterfinal

ദോഹ: ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ ടീമിന്‌ ആശ്വാസ വാര്‍ത്ത. മധ്യനിര താരം റഹിം സ്‌റ്റെര്‍ലിങ്‌ തിരിച്ചെത്തും. കുടുംബത്തെ കൊള്ളയടിച്ചതിനെ തുടര്‍ന്നാണു സ്‌റ്റെര്‍ലിങ്‌ നാട്ടിലേക്കു മടങ്ങിയത്‌.

ശനിയാഴ്‌ച നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിനു മുന്നോടിയായി താരം ടീമിനൊപ്പം ചേരുമെന്ന്‌ ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വീറ്റ്‌ ചെയ്‌തു. സെസനഗലിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു തൊട്ടുമുമ്പാണ്‌ സ്‌റ്റെര്‍ലിങ്‌ മടങ്ങിയത്‌. ഇംഗ്ലണ്ടിലെ സറെയിലുള്ള വീട്‌ അജ്‌ഞാത സംഘം കൊള്ളയടിച്ചതിനെ തുടര്‍ന്നാണു സ്‌റ്റെര്‍ലിങ്‌ ഖത്തര്‍ വിട്ടത്‌. ആക്രമണത്തില്‍ പകച്ചുപോയ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന ടീം മാനേജെ്‌മന്റ്‌ അംഗീകരിച്ചു.

ദിവസങ്ങള്‍ അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ്‌ ക്യാമ്പിലേക്ക്‌ മടങ്ങിയത്‌. സറെ പോലീസ്‌ കേസില്‍ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌റ്റെര്‍ലിങിനെ ഇറക്കുന്നതിനെ കുറിച്ചു കോച്ച്‌ ഗാരേത്‌ സൗത്ത്‌ഗേറ്റ്‌ ഒന്നും വ്യക്‌തമാക്കിയില്ല.

നീണ്ട വിമാന യാത്രയ്‌ക്കു ശേഷം താരത്തിന്‌ വിശ്രമം വേണ്ടി വരുമെന്നാണു കരുതുന്നത്‌. ഖത്തറില്‍ ഇതുവരെ രണ്ടു മത്സരങ്ങളാണു സ്‌റ്റെര്‍ലിങ്‌ കളിച്ചത്‌. ഒരു ഗോളും ഒരു അസിസ്‌റ്റും സ്വന്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story