
റെയിൽവേ ജീവനക്കാരൻ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ
December 17, 2022കന്യാകുമാരിയിൽ റെയിൽവേ ജീവനക്കാരനെ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി റെയിൽവേ ഓഫീസിലെ ജീവനക്കാരനായ അരുവായ്മൊഴി സ്വദേശി സ്വാമിനാഥനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ട്രെയിനിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിൽ കണ്ടത്.
കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന അയർലൻറ് എക്സ്പ്രസിലായിരുന്നു സംഭവം. മുതിർന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് സ്വാമിനാഥൻ ജീവനൊടുക്കിയതെന്ന് ആരോപണമുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.