
ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിലേക്ക്
April 13, 2018മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പന കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ചെയിനിന്റെ ഭാഗമായേക്കും. ഫ്‌ലിപ്കാര്‍ട്ടില്‍ 1000 കോടി ഡോളറിനും 1200 കോടി ഡോളറിനും ഇടയില്‍ (65,00078,000 കോടി രൂപ) നിക്ഷേപമാകും വാള്‍മാര്‍ട്ട് നടത്തുക. ജൂണോടുകൂടി ഇടപാട് നടക്കുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലിപ് കാര്‍ട്ടിനു മൊത്തം 1800 കോടി ഡോളര്‍ വില കണക്കാക്കിയാകും കച്ചവടം.
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണ്‍ ഡോട് കോമുമായുള്ള പോരാട്ടത്തില്‍ ഫ്‌ലിപ്കാര്‍ട്ടിനു കൂടുതല്‍ കരുത്തു പകരുന്നതാകും വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തം.