കോഴിക്കോട് ഫറോക്കിൽ യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്നു; ഭർത്താവ് പൊലീസിൽ കീഴടങ്ങി

കോഴിക്കോട്∙ ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ് (40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് (കുട്ടൻ-48) പൊലീസിൽ കീഴടങ്ങി. കത്രികകൊണ്ട് കുത്തിക്കൊന്നതായാണ് വിവരം. കൊലപാതകത്തിനു ശേഷം ലിജേഷ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഫറോക്കിനു സമീപം കോടമ്പുഴയിലാണ് കൊലപാതകം നടന്നത്. സംശയരോഗം കാരണം ഭർത്താവ് ഉപദ്രവിക്കുന്നതായി അയൽവാസികളോട് മല്ലിക നേരത്തെ പരാതിപ്പെട്ടിരുന്നതായാണ് വിവരം. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story