വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു സുബി, കരൾ മാറ്റിവയ്ക്കാനും തീരുമാനിച്ചു
സുബി സുരേഷിന്റെ വിയോഗം ഏറെ വേദനാജനകമാണെന്ന് നടൻ ടിനി ടോം. സുബിയുടെ അസുഖ വിവരം അറിഞ്ഞിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.…
സുബി സുരേഷിന്റെ വിയോഗം ഏറെ വേദനാജനകമാണെന്ന് നടൻ ടിനി ടോം. സുബിയുടെ അസുഖ വിവരം അറിഞ്ഞിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.…
സുബി സുരേഷിന്റെ വിയോഗം ഏറെ വേദനാജനകമാണെന്ന് നടൻ ടിനി ടോം. സുബിയുടെ അസുഖ വിവരം അറിഞ്ഞിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകൾ ആണ് കരൾ നൽകാൻ തയാറായത്. നടപടികൾ പുരോഗമിക്കുന്നതിനിടെ വൃക്കയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്ന് സുബിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് ടിനി ടോം പറയുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്ന സുബി അടുത്തിടെ ഏറെ സന്തോഷവതിയായിരുന്നെന്നും സുബിയുടെ അകാല വിയോഗം തന്നെ ഞെട്ടിച്ചുവെന്നും ടിനിടോം പറയുന്നു.
‘‘സുബി സുരേഷ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ രോഗവിവരം ഞാൻ അറിഞ്ഞപ്പോഴേക്കും വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്ന സുബി വളരെ സന്തോഷവതിയായിരുന്നു എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. സുബിയുടെ ഒരു സുഹൃത്താണ് അസുഖവിവരം എന്നെ അറിയിച്ചത് രോഗവിവരം അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നിയെങ്കിലും സുബിയുടെ ചികിത്സയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കാനുള്ള പരിശ്രമത്തിലായിരുന്നു. പുറത്ത് അധികം ആരോടും അധികം പറഞ്ഞിരുന്നില്ല. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
സുരേഷ് ഗോപി, ഹൈബി ഈഡന്‍ തുടങ്ങി രാഷ്ട്രീയ സംസ്കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. പലരുമായി ബന്ധപ്പെട്ട് വളരെ ചെറിയ സമയം കൊണ്ട് തന്നെ കരൾ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സുബിയുടെഅമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായത്. കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ അതിനിടെ സുബിയുടെ സ്ഥിതി മോശമായി. വൃക്കയില്‍ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടര്‍ന്നു. അതിനിടെ രക്തസമ്മര്‍ദ്ദം കൂടി. അതിനാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ രക്ഷിക്കാനായില്ല.’’–ടിനി ടോം പറയുന്നു.