ഒരേ പെൺകുട്ടിയോട് പ്രണയം, സഹപാഠിയെ കൊന്ന് ആന്തരികാവയവങ്ങളും രഹസ്യഭാഗങ്ങളും മുറിച്ചുനീക്കി, ചിത്രം കാമുകിക്ക് അയച്ച് യുവാവ്

നേനാവദ് നവീന്‍, ഹരിഹര ക‍ൃഷ്ണ പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ യുവാവ്, സഹപാഠിയെ കൊന്ന് ആന്തരികാവയവങ്ങളും രഹസ്യഭാഗങ്ങളും മുറിച്ചുനീക്കി. ശേഷം ചിത്രമെടുത്ത് കാമുകിക്ക് അയച്ചുനല്‍കി. തെലങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിലെ അബ്ദുല്ലാപുര്‍മേട്ടിലാണ്…

നേനാവദ് നവീന്‍, ഹരിഹര ക‍ൃഷ്ണ

പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ യുവാവ്, സഹപാഠിയെ കൊന്ന് ആന്തരികാവയവങ്ങളും രഹസ്യഭാഗങ്ങളും മുറിച്ചുനീക്കി. ശേഷം ചിത്രമെടുത്ത് കാമുകിക്ക് അയച്ചുനല്‍കി. തെലങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിലെ അബ്ദുല്ലാപുര്‍മേട്ടിലാണ് സംഭവം. രംഗാറെഡ്ഡി മഹത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാർഥി നേനാവദ് നവീന്‍ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി ഹരിഹര ക‍ൃഷ്ണയെ അറസ്റ്റ് ചെയ്തു.

സര്‍വകലാശാലയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായിരുന്നു അബ്ദുല്ലാപുര്‍മേട്ട് സ്വദേശിയായ ഹരിഹര ക‍ൃഷ്ണ. കൃഷ്ണയുടെ സഹപാഠിയായിരുന്നു നാഗര്‍കര്‍ണൂര്‍ സ്വദേശിയായ നേനാവദ് നവീന്‍. ഇരുവരും ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ത്രികോണ പ്രണയം സംബന്ധിച്ചു നവീനും കൃഷ്ണയും തമ്മില്‍ വഴക്കുണ്ടായിരുന്നു.

ഫെബ്രുവരി 17ന് അബ്ദുല്ലാപുര്‍മേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കു നവീനെ കൃഷ്ണ വിളിച്ചുവരുത്തി. ഇവിടെ വച്ചു കാമുകിയെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. വഴക്കിനൊടുവില്‍ നവീനെ, കൃഷ്ണ തലയ്ക്കടിച്ചുകൊന്നു. മൃതദേഹങ്ങള്‍ പലഭാഗങ്ങളായി മുറിച്ച ശേഷം പ്രദേശത്തെ കൊക്കയില്‍ ഉപേക്ഷിച്ചു. നവീനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം തുടങ്ങി.

ത്രികോണ പ്രണയവും സഹപാഠികള്‍ തമ്മിലുള്ള വഴക്കിനെ പറ്റിയും വിവരം കിട്ടിയ പൊലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലഭാഗങ്ങളായി മുറിച്ചുവെന്നും ആന്തരികാവയങ്ങളുടെയും രഹസ്യഭാഗങ്ങളുടെയും ചിത്രമെടുത്തു കാമുകിക്ക് അയച്ചുനല്‍കിയെന്നും ഹരിഹര കൃഷ്ണ മൊഴി നൽകി. പ്രണയം നഷ്ടപെടാതിരിക്കാനാണ് കൊലപാതകമെന്നാണ് പ്രതിയുടെ വിശദീകരണം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

latest malayalam news-eveningkeralanews

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story