ഷാർജയിൽ മലയാളികളായ ദമ്പതികൾ ഒന്നര മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചു
ഷാർജ: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരിച്ചു. ഷാർജയിൽ എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുന്ന തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി ചെംബകശ്ശേരി ജേക്കബ് വിൻസന്‍റ് (64),…
ഷാർജ: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരിച്ചു. ഷാർജയിൽ എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുന്ന തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി ചെംബകശ്ശേരി ജേക്കബ് വിൻസന്‍റ് (64),…
ഷാർജ: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരിച്ചു. ഷാർജയിൽ എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുന്ന തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി ചെംബകശ്ശേരി ജേക്കബ് വിൻസന്‍റ് (64), ഭാര്യ ഡെയ്സി വിൻസന്‍റ് (63) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. വൈകിട്ട് 5.25ന് ഹൃദയാഘാതം മൂലമായിരുന്നു ജേക്കബ് വിൻസന്‍റിന്‍റെ മരണം. ഒന്നര മണിക്കൂറിന് ശേഷം വൈകിട്ട് 6.50ന് ഭാര്യ ഡെയ്സിയും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ഇരുവരും ഷാർജ അൽ ഖാസിമി ആശുപത്രിയിലായിരുന്നു മരിച്ചത്. കുഞ്ഞാവര ജേക്കബിന്‍റെയും അന്നമ്മയുടെയും മകനാണ് ജേക്കബ്. ആലൂക്കാരൻ ദേവസ്സി റപ്പായിയുടെയും ബ്രജിതയുടെയും മകളാണ് പെരിങ്ങോട്ടുകര സ്വദേശി ഡെയ്സി വിൻസന്‍റ്. ഷാർജയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കും.