വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കും

ലഹോര്‍: വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കും. തെഹ്‌റീകീ ഇന്‍സാഫ് മേധാവി കൂടിയായ ഇമ്രാനെ പിടികൂടാന്‍ ഇസ്ലാമാബാദ് പോലീസ്…

ലഹോര്‍: വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കും. തെഹ്‌റീകീ ഇന്‍സാഫ് മേധാവി കൂടിയായ ഇമ്രാനെ പിടികൂടാന്‍ ഇസ്ലാമാബാദ് പോലീസ് ഏതു നിമിഷവും സമാന്‍ പാര്‍ക്കിലെത്തും. ഹെലികോപ്ടര്‍ മാര്‍ഗം പോലീസ് ഇവിടേക്ക് പുറപ്പെട്ടതായാണ് വിവരം. ഇമ്രാന്‍ ഖാനെതിരെ ഇസ്ലാമാബാദ് സെഷന്‍സ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

തോഷഖാന കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന ഇമ്രാന്‍ ഖാനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിലായിരുന്നു വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തുന്ന പ്രസംഗം ഇമ്രാന്‍ ഖാന്‍ നടത്തിയത്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച പാരിതോഷികങ്ങള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ ഏല്പിക്കുന്നതിനു പകരം അവ വില്‍പ്പന നടത്തി പണം സ്വന്തമാക്കിയെന്നാണ് തോഷഖാന കേസ്.

കോടതിയില്‍ ഹാജരാകാതെ വിട്ടുനില്‍ക്കുന്ന ഇമ്രാന്‍ ഖാനെ പിടികൂടാന്‍ നേരത്തെ പോലീസ് ലഹോറിലെ അദ്ദേഹത്തിന്റെ വസതിയായ സമാന്‍ പാര്‍ക്കിലെത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, ഈ മാസം 19ന് ലഹോറില്‍ ശക്തിപ്രകടനത്തിന് നീക്കത്തിലാണ് ഇമ്രാന്‍ ഖാന്‍. മിനാര്‍- ഇ- പാകിസ്താന്‍ ലഹോറില്‍ നടത്തുന്ന പ്രകടനം ചരിത്ര സംഭവമായിരിക്കുമെന്ന് ഇമ്രാന്‍ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story