പാലം പ്രവൃത്തി: പെരിന്തൽമണ്ണ ഊട്ടി റോഡ് ഇന്നുമുതൽ അടച്ചിടും
പെരിന്തൽമണ്ണ: നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഊട്ടി റോഡ് വീണ്ടും അടച്ചിടും. ഊട്ടി റോഡിൽ വലിയങ്ങാടിയിലെ മുണ്ടത്തുപാലം…
പെരിന്തൽമണ്ണ: നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഊട്ടി റോഡ് വീണ്ടും അടച്ചിടും. ഊട്ടി റോഡിൽ വലിയങ്ങാടിയിലെ മുണ്ടത്തുപാലം…
പെരിന്തൽമണ്ണ: നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഊട്ടി റോഡ് വീണ്ടും അടച്ചിടും. ഊട്ടി റോഡിൽ വലിയങ്ങാടിയിലെ മുണ്ടത്തുപാലം പൊളിച്ചുപണിയാനാണ് അടച്ചിടുന്നത്. വെള്ളിയാഴ്ച മുതലാണ് ഊട്ടി റോഡിൽ ബൈപാസ് ജങ്ഷൻ വരെ അടച്ചിടുക.
നിർമാണം ആരംഭിച്ച് രണ്ടുവർഷം പൂർത്തിയാവാറായ ഈ പാതയിൽ ഊട്ടി റോഡ് നേരത്തേ മാസങ്ങളോളം അടച്ചിട്ടിരുന്നു. റോഡ് നവീകരണവും അഴുക്കുചാൽ നിർമാണവും പൂർത്തിയാക്കാനായിരുന്നു ഇത്.
ഇവിടെയാണ് പാലം പൊളിച്ച് പുതുക്കി നിർമിക്കുന്നത്. നേരത്തേ അടച്ചിട്ട ഘട്ടത്തിൽ മുഴുവൻ പ്രവൃത്തിയും നടത്താൻ കെ.എസ്.ടി.പി നടപടിയെടുത്തില്ല. കുറഞ്ഞത് മൂന്നു മാസമാണ് പാലം പണി പൂർത്തിയാക്കി റോഡ് തുറക്കാനെടുക്കുക. പെരുന്നാൾ സീസണിൽ വ്യാപാരസ്ഥാപനങ്ങളെ ഇത് ദോഷകരമായി ബാധിക്കും. പെരിന്തൽമണ്ണയിലേക്ക് വരുന്ന സ്വകാര്യ ബസുകളെയും ചെറുകിട വാഹനങ്ങളെയും ഇത് വലക്കും.
വാഹനങ്ങൾ ബൈപാസ് വഴിയോ പാലക്കാട് റോഡ് വഴിയോ കടന്നുപോകണം. മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ ഭാഗം 18 മാസംകൊണ്ട് തീർക്കാനായിരുന്നു കരാർ. എന്നാൽ, 30 മാസം പിന്നിടുമ്പോഴും 60 ശതമാനത്തിൽ താഴെയേ പണി കഴിഞ്ഞിട്ടുള്ളൂ.