ദിലീപ് വീണ്ടും അമ്മയിലേക്ക്: മോഹന്‍ലാല്‍ പ്രസിഡന്റായ താരസംഘടനയുടെ ജനറല്‍ ബോഡി യോഗം ഇന്ന്
കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മോഹന്‍ലാല്‍ യോഗത്തില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും. രാവിലെ പത്തിനാണ് അമ്മ വാര്‍ഷിക പൊതുയോഗം തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ…
കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മോഹന്‍ലാല്‍ യോഗത്തില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും. രാവിലെ പത്തിനാണ് അമ്മ വാര്‍ഷിക പൊതുയോഗം തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ…
കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മോഹന്‍ലാല്‍ യോഗത്തില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും. രാവിലെ പത്തിനാണ് അമ്മ വാര്‍ഷിക പൊതുയോഗം തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. വാര്‍ത്താസമ്മേളനവും നടത്തുന്നില്ല.
സംഘടനയുടെ മറ്റ് ഭാരവാഹികളായി ചെറുപ്പക്കാരും സ്ത്രീകളും എത്തുമെന്നാണ് സൂചന. അതേസമയം, സംഘടനയെ ചോദ്യം ചെയ്തവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും അറിയുന്നു.
കഴിഞ്ഞ വര്‍ഷം ജനറല്‍ ബോഡി യോഗം നടക്കുന്നതിന്റ തലേദിവസമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത്. അതിനുശേഷം അമ്മയില്‍ ഉണ്ടായ ചേരിതിരിവ് ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനു പിന്നാലെ ദിലീപിനെ പുറത്താക്കിയത് പിന്‍വലിപ്പിക്കാനുളള അണിയറ നീക്കങ്ങളും തുടരുകയാണ്. ഇക്കാര്യം വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച് ദിലീപിനെ തിരികെ കൊണ്ടുവരാനാണ് നീക്കം.