പൊലീസ് പരിശീലന ക്ലാസ്: മുന്‍ ഡി.ജി.പിയും അസോസിയേഷന്‍ നേതാക്കളും തമ്മില്‍ തര്‍ക്കം
തിരുവനന്തപുരം: ജനങ്ങള്‍ക്ക് മേലുള്ള പൊലീസിന്റെ സമീപനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ തര്‍ക്കം. മുന്‍ ഡി.ജി.പി കെ.ജെ ജോസഫും പൊലീസ് അസോസിയേഷന്‍ നേതാക്കളും തമ്മിലാണ് തര്‍ക്കമുണ്ടായിരിക്കുന്നത്.…

തിരുവനന്തപുരം: ജനങ്ങള്‍ക്ക് മേലുള്ള പൊലീസിന്റെ സമീപനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ തര്‍ക്കം. മുന്‍ ഡി.ജി.പി കെ.ജെ ജോസഫും പൊലീസ് അസോസിയേഷന്‍ നേതാക്കളും തമ്മിലാണ് തര്‍ക്കമുണ്ടായിരിക്കുന്നത്. ക്ലാസിലെ പരാമര്‍ശങ്ങളെ ചൊല്ലിയായിരുന്നു തര്‍ക്കം നടന്നത്.
സ്റ്റേഷനിലെ ദൈനം ദിന കാര്യങ്ങളിലും കേസുകളിലും അസോസിയേഷന്‍ ഇടപെടുന്നുവെന്ന കെ.ജെ ജോസഫിന്റെ പരാമര്‍ശമാണ് നേതാക്കളെ ചൊടിപ്പിച്ചത്. തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലായിരുന്നു ക്ലാസ് നടന്നത്. അനാവശ്യ ഇടപെടലുകള്‍ നടത്താറില്ലെന്നും അങ്ങനെയുള്ള അനുഭവമുണ്ടെങ്കില്‍ ആര്‍ക്കും തുറന്നുപറയാമെന്നും നേതാക്കള്‍ ക്ലാസിനിടയില്‍ പറഞ്ഞിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിലായിരുന്നു പരിശീലന ക്ലാസ് നടന്നത്.