കുഞ്ഞു സഹ്‌ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ചാലിയത്തെ ബന്ധുവീട്ടിൽ നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്

എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു.…

എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു. മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് പിതാവിന്റെ സഹോദരൻ നാസർ മാധ്യമങ്ങളോട് പറഞ്ഞു. ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് സഹ്ല. ജസീലയുടെ സഹോദരിയാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌രിയ മൻസിലിൽ റഹ്മത്ത്. റെയിൽപാളത്തിൽ നിന്നും റഹ്മത്തിന്റെ മൃതദേഹവും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

നോമ്പ് തുറക്കാനയാണ് മട്ടന്നൂർ സ്വദേശികളായ റഹ്മത്തും രണ്ടരവയസുകാരി സഹ്‌റയും കോഴിക്കോട്ടേക്ക് പോയതെന്നകാണ് റഹ്മത്തിന്റെ ബന്ധു നാസർ വ്യക്തമാക്കിയത്. കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടിൽ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിൽ വരുമ്പോഴായിരുന്നു സംഭവം.

central home deaprtment to enquire calicut train attack

'ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനിൽ സാധാരണ ഇവർ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു' എന്നാണ് ബന്ധുവായ നാസർ പറയുന്നത്.

ഇന്നലെ രാത്രിയായിരുന്നു നാടിനു നടുക്കിയ സംഭവം. രാത്രി ഒമ്പതരയോടെ 'ഡി കോച്ചിൽ' എത്തി പെട്രോൾ സ്‌പ്രേ ചെയ്ത് തീയിടുകയായിരുന്നു. അക്രമം കണ്ട് രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയതായിരുന്നു റഹ്മത്തും ഷഹ്‌റാമത്തും. മൂന്നു പേരുടെ മൃതദേഹങ്ങൾ എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം റെയിൽവേ പാളത്തിലാണ് കണ്ടെത്തിയത്. റഹ്മത്ത്, സഹ്ല എന്നിവരെ കൂടാതെ മട്ടന്നൂർ സ്വദേശി നൗഫിക് ആണ് മരിച്ച മൂന്നാമത്തെ ആൾ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story