HOME   NEWS   TOP NEWS   താനൂർ ബോട്ട് ദുരന്തം; അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ താനൂർ ബോട്ട് ദുരന്തം; നാസർ അറസ്റ്റിൽ

താനൂർ ബോട്ട് ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ

May 8, 2023 0 By Editor

മലപ്പുറം:  22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ. താനൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽപ്പോയിരുന്നു.

നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.