പ്രതിഷേധ വേദിയിൽ പ്രസംഗിക്കാൻ തുടങ്ങവേ എം.കെ.മുനീർ കുഴഞ്ഞു വീണു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനെതിരെ പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എംഎൽഎ കുഴഞ്ഞു വീണു. മൈക്കിനു മുന്നിൽ…

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനെതിരെ പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എംഎൽഎ കുഴഞ്ഞു വീണു. മൈക്കിനു മുന്നിൽ നിൽക്കവേയാണ് ദേഹാസ്വാസ്ഥ്യമുണ്ടായി മുനീർ കുഴഞ്ഞുവീണത്. മുനീറിനൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി. തുടർന്ന് അദ്ദേഹം വേദി വിട്ടു.

സി.പി.ജോൺ പ്രസംഗിച്ചതിനു പിന്നാലെയാണ് മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റത്. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നിൽ സമരം ചെയ്യുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story