സർക്കാർ പറഞ്ഞതു പോലെ റിപ്പോർട്ട് എഴുതാത്തതിനാൽ മാറ്റി; എഴുതിക്കൊടുത്തപ്പോൾ തിരിച്ചെടുത്തു -‘മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചത് സർക്കാരിന്റെ പ്രത്യുപകാരം’; വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. റോഡ് കാമറ വിവാദത്തിൽ കെൽട്രോണിനെ…
തിരുവനന്തപുരം: മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. റോഡ് കാമറ വിവാദത്തിൽ കെൽട്രോണിനെ…
തിരുവനന്തപുരം: മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
റോഡ് കാമറ വിവാദത്തിൽ കെൽട്രോണിനെ വെള്ളപൂശാനാണ് ശ്രമം നടക്കുന്നത്. സർക്കാർ പറഞ്ഞതു പോലെ റിപ്പോർട്ട് എഴുതാത്തതിനാ ൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി. എന്നാൽ അനുകൂലമായി റിപ്പോർട്ട് എഴുതിക്കൊടുത്തപ്പോൾ ഉടൻ തിരിച്ചെടുക്കുകയും ചെയ്തു. ഇന്നലെ റിപ്പോർട്ട് നൽകി, ഇന്ന് തിരിച്ചെടുത്തു.-ചെന്നിത്തല ആരോപിച്ചു.
പുതിയ റിപ്പോർട്ടിൽ അഴിമതിയെ വെള്ളപൂശാനാണ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രമിച്ചത്. റിപ്പോർട്ട് വായിച്ചാൽ തന്നെ അഴിമതി വ്യക്തമാണ്. ഉപകരാറുകളിൽ പങ്കില്ലെന്ന വാദം കെൽട്രോൺ തന്നെ തിരുത്തി. കരാർ രേഖകൾ ആദ്യം ഒളിച്ചുവെച്ചത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു.
കേരളം പോലൊരു സംസ്ഥാനത്ത് പാവപ്പെട്ടവരുടെ നിസ്സഹായതയെ മുതലെടുത്ത് കൊണ്ട് ഉണ്ടാക്കുന്ന പണം മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനിക്ക് കൊടുക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത്രയും വിവാദമുണ്ടായിട്ടും മുഖ്യമന്ത്രി ഇതെ കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.