2018 ല്‍ നാടുവിട്ടു സുള്‍ഫിക്കറിന് പാകിസ്താന്‍ ജയലില്‍ മരണം ; ഐഎസ് ബന്ധം കണ്ടെത്തിയതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു; മൃതദേഹം പോലും ഏറ്റെടുക്കാതെ ബന്ധുക്കള്‍
ആനക്കര(പാലക്കാട്): പാകിസ്താനിലെ ജയിലില്‍ മരിച്ച പാലക്കാട്, ചിറയത്ത് വളപ്പില്‍ അബ്ദുള്‍ ഹമീദിന്റെ മകന്‍ സുള്‍ഫിക്കറി(48)ന്റെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്നു ബന്ധുക്കള്‍ അധികൃതരെ അറിയിച്ചു. പഞ്ചാബ് അതിര്‍ത്തിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍…
ആനക്കര(പാലക്കാട്): പാകിസ്താനിലെ ജയിലില്‍ മരിച്ച പാലക്കാട്, ചിറയത്ത് വളപ്പില്‍ അബ്ദുള്‍ ഹമീദിന്റെ മകന്‍ സുള്‍ഫിക്കറി(48)ന്റെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്നു ബന്ധുക്കള്‍ അധികൃതരെ അറിയിച്ചു. പഞ്ചാബ് അതിര്‍ത്തിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍…
ആനക്കര(പാലക്കാട്): പാകിസ്താനിലെ ജയിലില്‍ മരിച്ച പാലക്കാട്, ചിറയത്ത് വളപ്പില്‍ അബ്ദുള്‍ ഹമീദിന്റെ മകന്‍ സുള്‍ഫിക്കറി(48)ന്റെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്നു ബന്ധുക്കള്‍ അധികൃതരെ അറിയിച്ചു.
പഞ്ചാബ് അതിര്‍ത്തിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞാലേ െകെമാറാനാകൂവെന്നു ജില്ലാഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍, എണ്‍പതുകാരനായ തനിക്കു പഞ്ചാബില്‍ പോയി മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്നും കേരളത്തിലെത്തിക്കണമെന്നുമാണു സുള്‍ഫിക്കറിന്റെ പിതാവ് അഭ്യര്‍ഥിച്ചത്.
സുള്‍ഫിക്കര്‍ 2018-ലാണ് ഒടുവില്‍ നാട്ടിലെത്തിയത്. ഐ.എസ്. ബന്ധം കണ്ടെത്തിയതിനേത്തുടര്‍ന്ന് അന്ന് എന്‍.ഐ.എയും ഭീകരവിരുദ്ധ സ്‌ക്വാഡും കപ്പൂരിലെ വീട് വളഞ്ഞെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് അബുദാബിയിലെത്തിയെന്നു സൂചന ലഭിച്ചു. അതിനുശേഷം ഇയാളെക്കുറിച്ച് ബന്ധുക്കള്‍ക്കോ അന്വേഷണ ഏജന്‍സികള്‍ക്കോ ഒരു വിവരവും ലഭിച്ചിരുന്നില്ല.
സുള്‍ഫിക്കറിന് ഐ.എസ്. ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഭാര്യയും രണ്ട് കുട്ടികളും ബന്ധമുപേക്ഷിച്ചിരുന്നു. 2018-നുശേഷം ഇയാള്‍ മറ്റ് ബന്ധുക്കളുമായും ബന്ധപ്പെട്ടിട്ടില്ല. അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നതായാണു സൂചന. അക്കാലത്ത് ഭാര്യക്കും മക്കളും ഒപ്പമുണ്ടായിരുന്നു. സുള്‍ഫിക്കറിന്റെ അയല്‍വാസികളായ ദമ്പതികളെയും 2018-നുശേഷം കാണാതായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.