തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു; 80 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൻട്രുതിയിൽ നിന്നും തിരുവാന്മലൈയിലേക്ക്…
ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൻട്രുതിയിൽ നിന്നും തിരുവാന്മലൈയിലേക്ക്…
ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൻട്രുതിയിൽ നിന്നും തിരുവാന്മലൈയിലേക്ക് പോകുകയായിരുന്ന ബസും തിരുവാന്മലയിൽ നിന്നും വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പൻട്രുതിയിൽ നിന്നും യാത്രികരുമായി പോകുകയായിരുന്ന ബസിന്റെ മുൻ ഭാഗത്തെ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ടയർ പൊട്ടിയതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായി. ഇതോടെ എതിർ ദിശയിൽ വരികയായിരുന്ന ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. രണ്ട് ഡ്രൈവർമാരും മരിച്ചു. അപകടത്തിൽ കാര്യമായി പരിക്കേൽക്കാത്തവരെ സമീപത്തെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സാരമായി പരിക്കേറ്റവരെ പുതുച്ചേരിയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ റിസർച്ച് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് സർക്കാർ 50,000 രൂപയും നൽകും.