
അർമേനിയയിൽ തൃശ്ശൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു; ദുരൂഹത
June 19, 2023തൃശ്ശൂർ: അർമേനിയയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർമേനിയൻ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. മറ്റൊരു ജോലിയ്ക്കായി യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു സൂരജ്. ഇതിനായുള്ള വിസയുടെ ആവശ്യത്തിനായി ഏജൻസിയിൽ എത്തിയപ്പോഴായിരുന്നു സൂരജിന് നേരെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരം സ്വദേശിയുടേതാണ് വിസ ഏജൻസി. ഇയാളുടെ സഹായികളാണ് കൊലപ്പെടുത്തിയത് എന്നാണ് പരാതി.
സുഹൃത്തായ ചാലക്കുടി സ്വദേശിയ്‌ക്കൊപ്പമായിരുന്നു സൂരജ് വിസ ഏജൻസിയിൽ എത്തിയത്. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അർമേനിയയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സൂരജ്.