ബീഫ് ചമ്മന്തി

ചമ്മന്തിപ്പൊടി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ബീഫ് പൊടി. ചോറിനും ചപ്പാത്തിക്കുമൊപ്പം ഒപ്പം കഴിക്കാമെന്നു മാത്രമല്ല ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം. ചേരുവകള്‍ ബീഫ് 500 ഗ്രാം…

ചമ്മന്തിപ്പൊടി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ബീഫ് പൊടി. ചോറിനും ചപ്പാത്തിക്കുമൊപ്പം ഒപ്പം കഴിക്കാമെന്നു മാത്രമല്ല ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം.

ചേരുവകള്‍

ബീഫ് 500 ഗ്രാം
മഞ്ഞള്‍പ്പൊടി 1 /2 സ്പൂണ്‍
മല്ലിപ്പൊടി 1 സ്പൂണ്‍
മുളക് പൊടി 1 സ്പൂണ്‍
ഗരം മസാല 1 സ്പൂണ്‍
വെളുത്തുള്ളി 8 എണ്ണം
ഇഞ്ചി ഒരു കഷ്ണം
കറിവേപ്പില 2 തണ്ട്
ഉണക്കമുളക്10 എണ്ണം
വെളിച്ചെണ്ണ 5 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം

ബീഫ് നന്നായി കഴുകി അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, കുറച്ചു ഇഞ്ചി നുറുക്കിയത്, ഉപ്പ് എന്നിവ ചേര്‍ത്ത് തിരുമ്മി അല്‍പം വെള്ളവും ചേര്‍ത്ത് കുക്കറില്‍ പകുതി വേവിക്കുക. അതിനു ശേഷം ബീഫ് കട്ടിയുള്ള ഒരു പാനില്‍ ഇട്ട് നന്നായി ഡ്രൈ റോസ്റ്റ് ചെയ്യുക.

ജലാംശം എല്ലാം നീങ്ങി നല്ല വരണ്ട ബീഫ് ആണ് വേണ്ടത്. ഉണക്കമുളക് എരിവിന് അനുസരിച്ചു വേണ്ടത് തീയില്‍ ചുട്ടെടുക്കുക. ഉണക്കമുളകും ഡ്രൈ റോസ്റ്റ് ചെയ്ത ബീഫുമായി മിക്‌സിയില്‍ പൊടിച്ചെടുക്കുക. അതിനു ശേഷം ഒരു കട്ടിയുള്ള പാന്‍ അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിക്കുക.ചൂടായ വെളിച്ചെണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് അല്ലെങ്കില്‍ ചെറുതായി നുറുക്കിയതും കറിവേപ്പിലയും ഇടുക. അതിനുശേഷം അരച്ച് വച്ച ബീഫ് മീഡിയം തീയില്‍ വച്ച് നന്നായി മൊരിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്തുകൊടുക്കുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story