അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ്: 260 ഒഴിവുകൾ
അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ് തസ്തികയിൽ 260 ഒഴിവുകളിലേക്ക് അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) അപേക്ഷകൾ ക്ഷണിച്ചു. 2023 ഒക്ടോബർ/നവംബറിൽ ദേശീയതലത്തിൽ നടത്തുന്ന എ.ആർ.എസ് പരീക്ഷയുടെ…
അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ് തസ്തികയിൽ 260 ഒഴിവുകളിലേക്ക് അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) അപേക്ഷകൾ ക്ഷണിച്ചു. 2023 ഒക്ടോബർ/നവംബറിൽ ദേശീയതലത്തിൽ നടത്തുന്ന എ.ആർ.എസ് പരീക്ഷയുടെ…
അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ് തസ്തികയിൽ 260 ഒഴിവുകളിലേക്ക് അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) അപേക്ഷകൾ ക്ഷണിച്ചു. 2023 ഒക്ടോബർ/നവംബറിൽ ദേശീയതലത്തിൽ നടത്തുന്ന എ.ആർ.എസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.asrb.org.inൽ ലഭിക്കും. ഓൺലൈനായി ജൂലൈ അഞ്ച് രാവിലെ 10 മുതൽ 26 വൈകീട്ട് 5.30വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും വനിതകൾക്കും ഫീസില്ല.
യോഗ്യത: അഗ്രികൾചർ/അനുബന്ധ വിഷയങ്ങളിൽ പിഎച്ച്.ഡി. സെപ്റ്റംബർ 30നകം ഡോക്ടറൽ ബിരുദം പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. 1.1.2023ൽ 21 വയസ്സ് തികഞ്ഞിരിക്കണം. 35 വയസ്സ് കവിയാനും പാടില്ല. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. കർഷക/അനുബന്ധ ഡിസിപ്ലിനുകളും ലഭ്യമായ ഒഴിവുകളും വിജ്ഞാപനത്തിൽ അനുബന്ധമായി കൊടുത്തിട്ടുണ്ട്.
ഇതേ ഡിസിപ്ലിനുകളിൽ പിഎച്ച്.ഡിയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. എ.ആർ.എസ് പരീക്ഷ കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, നാഗ്പുർ, ലഖ്നോ, പട്ന, ഭോപാൽ, ഭുവനേശ്വർ, വദോദര, കൊൽക്കത്ത, ഡറാഡൂൺ, ഗുവാഹതി, ജോധ്പുർ, ജമ്മു, ലുധിയാന, ശ്രീനഗർ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.