തൃശൂരിൽ ഭൂമിക്കടിയില്‍ വീണ്ടും പ്രകമ്പനം; പരിഭ്രാന്തരായി വീട്ടുകാര്‍

തൃശൂർ: തൃക്കൂര്‍, അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂര്‍ മേഖലകളില്‍ വീണ്ടും പ്രകമ്പനവും മുഴക്കവും. രാത്രി 11.29നായിരുന്നു ബുധനാഴ്ച രണ്ടാമത്തെ പ്രകമ്പനം. മൂന്ന് സെക്കന്‍ഡ് വരെ നീണ്ടുനിന്നതായി ആളുകള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പരിഭ്രാന്തരായി വീട്ടുകാര്‍ പുറത്തിറങ്ങി.

ഇന്നലെയും കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു. രണ്ട്​ സെക്കന്‍ഡിന്​ താഴെ സമയം മാത്രമാണ് അനുഭവപ്പെട്ടത്.

അതേസമയം, ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ പ്രതിഭാസം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ വ്യക്തമാക്കിയത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കലക്ടർ പറഞ്ഞു.

റിക്ടര്‍ സ്‌കെയിലില്‍ മൂന്നോ അതില്‍ കൂടുതലോ തീവ്രതയിലുള്ള ഭൂമികുലുക്കങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തുക. ഇവി​ടെ അനുഭവപ്പെട്ടത്​ അതിന് താഴെയുള്ള ചലനം ആയതിനാല്‍ കൃത്യമായ രേഖപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. പ്രതിഭാസം സംബന്ധിച്ച് പഠനം നടത്തുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story