കനത്ത മഴ കുറയുന്നു; യെലോ അലർട്ട് നാല് ജില്ലകളിൽ മാത്രം
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. കഴിഞ്ഞ രാത്രി കൊച്ചിയിലും കൊല്ലത്തും കനത്തമഴ അനുഭവപ്പെട്ടു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. കഴിഞ്ഞ രാത്രി കൊച്ചിയിലും കൊല്ലത്തും കനത്തമഴ അനുഭവപ്പെട്ടു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. കഴിഞ്ഞ രാത്രി കൊച്ചിയിലും കൊല്ലത്തും കനത്തമഴ അനുഭവപ്പെട്ടു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. മറ്റു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 9, 10, 11 തീയതികളിൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല. കനത്ത മഴ ഭീഷണി ഒഴിയുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നുണ്ട്.