ലക്ഷ്യ സ്ഥാനത്ത് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല ; ആകാശത്ത് വേറിട്ട പ്രതിഷേധവുമായി പൈലറ്റ്; പൈലറ്റ് ആകാശത്ത് 24 കിലോമീറ്റര്‍ നീളത്തില്‍ ഭീമന്‍ ലിംഗം വരച്ചെന്ന് ആരോപണം !
ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 28 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന്…
ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 28 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന്…
ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 28 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് സിസിലിയിലെ കാറ്റാനിയയിലേക്ക് പറക്കുകയായിരുന്ന ഇന്‍ബൗണ്ട് ഫ്‌ളൈറ്റ് 306 ന്റെ പൈലറ്റാണ് ആകാശത്ത് ഇത്തരമൊരു കുസൃതി ഒപ്പിച്ചത്. ആദ്യം സിസിലിയിലേക്ക് പറത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം മാള്‍ട്ടയിലേക്ക് പറത്താന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. സ്ഥലവും സമയക്രമവും പെട്ടെന്ന് മാറ്റിയതില്‍ പ്രകോപിതനായ പൈലറ്റ് ആകാശത്ത് 24 കിലോമീറ്റര്‍ നീളത്തില്‍ ഭീമന്‍ ലിംഗം വരച്ചെന്നാണ് ആരോപണം.
ജൂലൈയില്‍ ഫോണ്ടോനാറോസ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നിശ്ചയിച്ച സ്ഥലത്ത് നിന്നും മാറി മാള്‍ട്ടയിലാണ് വിമാനമിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മറ്റ് ചില വിമാനങ്ങളും ഇവിടെനിന്നും വഴിതിരച്ച് വിട്ടിരുന്നു എന്ന് ലാ റിപ്പബ്‌ളിക്ക റിപ്പോര്‍ട്ട് ചെയ്തു. ഈ വഴിതിരിച്ചുവിടലില്‍ പ്രകോപിതനായ പൈലറ്റ് കറ്റാനിയയുടെ വ്യോമാതിര്‍ത്തി വിടുന്നതിന് മുമ്പ് വിമാനം കിഴക്കോട്ട് സിസിലിയന്‍ തീരത്തേക്ക് പറത്തുകയായിരുന്നു. സിസിലിക്ക് മുകളിലൂടെ വലം വച്ച് തൊക്കോട്ട് മാള്‍ട്ടയിലേക്ക് പോകുന്നതിന് ഏകദേശം 16 മിനിറ്റ് മുമ്പായിരുന്നു സംഭവം. മാള്‍ട്ടയില്‍ എത്തുമ്പോഴേക്ക് റഡാര്‍ ഭൂപടത്തില്‍ പുരുഷ ജനനേന്ദ്രീയത്തിന്റെ ആകൃതി തോന്നിക്കുന്ന തരത്തില്‍ വിമാനം പറന്നിരുന്നു.
അതേസമയം റഡാര്‍ ഭൂപടത്തില്‍ പ്രത്യക്ഷപ്പെട്ട ലിംഗാകൃതി യാദൃശ്ചികമാണെന്നും കാറ്റിന്റെ ഗതിയില്‍ പെട്ടെന്നുണ്ടായ മാറ്റം കാരണം പൈലറ്റിന് കൂടുതല്‍ നേരം വട്ടമിട്ട് പറക്കേണ്ടി വന്നതാണെന്നും വിമാനകമ്പനിയായ ലുഫ്താന്‍സ അറിയിച്ചു.