വീണ്ടും കോവിഡ്; പുതിയ വകഭേദം 'ഏരിസ്' യുകെയിൽ പടരുന്നു, ആശങ്ക
ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം…
ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം…
ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. 'ഏരിസ്' എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്.
ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍.
ജൂലൈ രണ്ടാം വാരത്തിൽ യുകെയിലെ സീക്വൻസുകളിൽ 11.8 ശതമാനത്തിലും ഏരിസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്സൈറ്റില്‍ പറയുന്നത്. അമേരിക്കയിലും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം 10 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സിഡിസി പറയുന്നു.