ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ല വാക്ക് പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയതായി സൂചന. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ…
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ല വാക്ക് പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയതായി സൂചന. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ…
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ല വാക്ക് പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയതായി സൂചന. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരി പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണ് ജോലി നഷ്ടമായത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ടെലിവിഷൻ ചാനലുകൾ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെയാണ് സതിയമ്മയോടും പ്രതികരണം തേടിയത്. തന്റെ മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മുഖ്യമന്ത്രിയായിരിക്കെ തന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതും സതിയമ്മ ചാനലിലൂടെ പറഞ്ഞു. അതിനാൽ ചാണ്ടി ഉമ്മനായിരിക്കും ഇക്കുറി വോട്ടെന്നും സതിയമ്മ പറഞ്ഞിരുന്നു.
ഞായറാഴ്ചയാണ് ഇത് ചാനൽ സംപ്രേഷണം ചെയ്തത്. തിങ്കളാഴ്ച ജോലിക്കെത്തിയ സതിയമ്മയോട് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ജോലിക്കു വരേണ്ടെന്ന് പറയുകയായിരുന്നു. പുറത്താക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചനയോടെയാണ് ഡപ്യൂട്ടി ഡയറക്ടർ വിവരം അറിയിച്ചതെന്ന് സതിയമ്മ പറഞ്ഞു.