‘ഞാന്‍ മരിച്ചാലും ചേട്ടന്‍ ജീവനോടെ ഉണ്ടാകണം’ ഇതാണ് ആ മനുഷ്യന്‍! തനിക്ക് കരള്‍ പകുത്ത് നല്‍കിയ വ്യക്തിയെ പരിചയപ്പെടുത്തി ബാല
കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടന്‍ ബാല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍…
കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടന്‍ ബാല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍…
കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടന്‍ ബാല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു താരം. തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി. ഇപ്പോഴിതാ, തനിക്ക് കരള്‍ പകുത്തു നല്‍കിയ വ്യക്തിയ പരിചയപ്പെടുത്തിയിരിക്കുകയാണ് ബാല.
ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ ഒരു ചടങ്ങിലാണ് ബാല തനിക്ക് കരള്‍ ദാനം ചെയ്ത ജോസഫ് എന്ന വ്യക്തിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. കരള്‍മാറ്റ ശസ്ത്രക്രിയ അടിയന്തരമായി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ ബാലക്ക് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപേര്‍ മുന്നോട്ട് വന്നു. അതില്‍ നിന്നാണ് ജോസഫിനെ കണ്ടെത്തിയത്.
‘എനിക്ക് കരള്‍ തന്നത് ജോസഫാണെന്നും ഞാന്‍ പോയാലും എന്റെ ചേട്ടന്‍ ജീവനോടെ ഉണ്ടാവണമെന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകും മുന്‍പ് ജോസഫ് ഡോക്ടറോട് പറഞ്ഞെന്നും ബാല ചടങ്ങില്‍ പറഞ്ഞു. ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞതായി പിന്നീട് ഞാന്‍ അറിഞ്ഞെന്നും ജോസഫിനെ പരിചയപ്പെടുത്തിക്കൊണ്ട് ബാല പറഞ്ഞു.