Begin typing your search above and press return to search.
സിനിമ അവാര്‍ഡ് റദ്ദാക്കണം; തടസഹര്‍ജി ഫയല്‍ ചെയ്ത് രഞ്ജിത്തും ചലച്ചിത്ര അക്കാദമിയും
ന്യൂഡല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ചലച്ചിത്ര അക്കാദമിയും, ചെയര്‍മാന്‍ രഞ്ജിത്തും സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കി. തങ്ങളുടെവാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച ഈ ഹര്‍ജിപരിഗണിക്കാനിരിക്കെയാണ് അക്കാദമിയും ചെയര്‍മാനും തടസ ഹര്‍ജി ഫയല്‍ ചെയ്തത്.
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ലിജീഷിന്റെ ഹര്‍ജിയിലെ ആവശ്യം. ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ഹര്‍ജിയില്‍ പറയുന്നു.
Next Story