ഭർത്താവ് സഞ്ജിതും അപർണയുടെ സഹോദരിയും രണ്ടുവർഷം മുൻപ് ഒളിച്ചോടി! അപർണയുടെ പരാതിയിൽ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ട്

നടി അപർണയുടെ ആത്മഹത്യ സഹപ്രവർത്തകരിലും കൂട്ടുകാരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ സന്തോഷത്തോടെ കാണാറുള്ള അപർണ എന്തിന് ഇത് ചെയ്തു എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഇതിന്റെ പിന്നിൽ ഒരുപാട് കഥകൾ ഉണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദാമ്പത്യപ്രശ്നങ്ങളാണ് അപർണയുടെ മരണത്തിന് കാരണമെന്നും ഭർത്താവിന്റെ മദ്യപാനവും അവഗണനയും മൂലമാണ് കുടുംബത്തിന്റെ താളം തെറ്റിയതെന്നും അപർണയുടെ മാതാവ് തന്നെ പറഞ്ഞിരുന്നു.

എന്നാലിപ്പോൾ ചാനൽ പുറത്ത് വിടുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. അപർണയുടെ സഹോദരിയുമായി ഭർത്താവ് സഞ്ജിത്തിന് വഴിവിട്ട ബന്ധമുണ്ടായിരുന്നതായാണ് ചാനൽ വെളിപ്പെടുത്തുന്നത്. സഞ്ജിതും അപർണയുടെ സഹോദരി ഐശ്വര്യയും രണ്ടുവർഷം മുൻപ് ഒളിച്ചോടിയതായും ഇരുവരെയും അപർണയുടെ പരാതിയിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നതായുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

അപർണയുടെ സഹോദരി ഐശ്വര്യ കൊല്ലം സ്വദേശിയെ ആയിരുന്നു വിവാഹം ചെയ്തിരുന്നത്. ഇവർക്ക് ചെറിയ കുട്ടി ഉണ്ടായിരുന്നതിനാൽ ആണ് അറസ്റ്റ് നടന്നത്. പിന്നീട് കൊല്ലം സ്വദേശി ഐശ്വര്യയുമായി വിവാഹ മോചനം നടത്തിയിരുന്നു. ഇതിനു ശേഷം വീണ്ടും ഒന്നിച്ച സഞ്ജിതും അപർണ്ണയും തമ്മിൽ ഈ പ്രശ്നങ്ങളുടെ പേരിൽ കലഹമുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അടുത്ത സമയത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അപർണയ്ക്ക് ഒരു സീരിയലിൽ അവസരം ലഭിച്ചിരുന്നു, എന്നാൽ ഭർത്താവ് അതിന് അനുവാദം നൽകിയിരുന്നില്ല എന്നും സൂചനയുണ്ട്.

അതെ സമയം താരത്തിന്റെ അമ്മയുടെ മൊഴിയും ഇപ്പോൾ ശ്ര​ദ്ധേയമാവുന്നുണ്ട്.അപർണ സുരക്ഷിതയാണോ അല്ലയോ എന്നറിയാൻ അപ്പോൾ തന്നെ ഞാൻ സഞ്ജിത്തിനെ വിളിച്ച് സംസാരിച്ചു. വാതിൽ തള്ളിത്തുറന്ന് അവൾ വല്ല കടുംകൈയും ചെയ്യുന്നതിൽ നിന്നും തടയാൻ ഞാൻ ആവശ്യപ്പെട്ടു. അവൻ ഞാൻ പറയുന്നത് കേൾക്കാൻ തയാറായില്ല,” ബീന പറഞ്ഞു.ബീനയുടെ ഫോൺ കോൾ വന്ന് ഏതാണ്ട് 30 മിനിറ്റ് പിന്നിട്ടതും അപർണയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോൺ കോൾ ലഭിച്ച ഉടൻ പോയി നോക്കിയിരുന്നെങ്കിൽ സഞ്ജിത്തിന് അപർണയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന് ബീന വേദനയോടെ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story