
വാഹനാപകടത്തില്‍ മലയാളി യുവാവിന് സൗദി അറേബ്യയില്‍ ദാരുണാന്ത്യം
October 6, 2023റിയാദ്: വാഹനാപകടത്തില്‍ മലയാളി യുവാവിന് സൗദി അറേബ്യയില്‍ ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍ ആണ് മരിച്ചത്.മുപ്പതുവയസ്സായിരുന്നു പ്രായം. ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ വെച്ചായിരുന്നു വാഹനാപകടം സംഭവിച്ചത്. ആറാദിയയില്‍ ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു ജംഷീര്‍.
ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിലാണ് അപകടം. ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ ജംഷീര്‍ മരിച്ചു.