
ഇസ്രായേലിൽ അവധി ആഘോഷിക്കാൻ കൂടിനിന്നവർക്കിടയിൽ കടന്നുകയറി ഹമാസിൻ്റെ വെടിവെയ്പ്പ്
October 7, 2023
ഗാസ: പലസ്തീന്‍ സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയത് സമീപ വര്‍ഷങ്ങളില്‍ ഏറ്റവും ശക്തമായ ആക്രമണം. തെക്കന്‍ ഇസ്രായേലിന്റെ ചില ഭാഗങ്ങളില്‍ ഹമാസ് അംഗങ്ങള്‍ നുഴഞ്ഞുകയറുകയായിരുന്നു.
അതേ സമയം ഗാസ മുനമ്പില്‍ നിന്ന് നിരന്തരമായ മിസൈല്‍ ആക്രമണവും ഇസ്രായേലിന് നേരെയുണ്ടായി. ആദ്യ ഘട്ട ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് ഇസ്രായേല്‍ ഭയുദ്ധ അടിയന്തരാവസ്ഥന്ത പ്രഖ്യാപിച്ചു.
ഹമാസ് പോരാളികള്‍ ഇസ്രായേല്‍ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും അവരുടെ വാഹനങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
നിരവധി പേര്‍ സമുഹമാധ്യമങ്ങളില്‍ ഹമാസ് ആക്രമണ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. ദൃശ്യങ്ങളില്‍ തോക്കുധാരികള്‍ ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിച്ച് വീടുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും കാണാന കഴിഞ്ഞു.
ഭഷെമിനി അറ്റ്സെറെറ്റ് ഉത്സവന്തവുമായി ബന്ധപ്പെട്ട അവധി ദിനങ്ങള്‍ ഇസ്രായേലില്‍ നടന്നുവരികയായിരുന്നു. നൂറുകണക്കിന് ഇസ്രായേലികള്‍ പങ്കെടുത്ത ഒരു ചടങ്ങിനിടയില്‍ ഹോമോസ് പോരാളികള്‍ കടന്നു കയറി വെടിവെപ്പ് നടത്തിയതായിട്ടുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
പിടിച്ചെടുത്ത ഇസ്രയേല്‍ സൈന്യത്തിന്റെ വാഹനങ്ങളിലാണ് ഹോമാസ് പോരാളികള്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് പുറത്തുവരുന്ന വിവരം. കര വഴിയും പാരച്യൂട്ടുകളുടെ സഹായത്തോടെ ആകാശമാര്‍ഗവും ഹമാസ് അംഗങ്ങള്‍ ഇസ്രായിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ പോരാട്ടം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധ സാഹചര്യത്തില്‍ ടെല്‍ അവീവ് വിമാനത്താവളം ഒഴികെ, മധ്യ, തെക്കന്‍ ഇസ്രായേലിലെ മറ്റെല്ലാ വിമാനത്താവളങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. യുദ്ധ സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ അടച്ചത്.