സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് വൃത്തിയാക്കിപ്പിച്ചു: വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍, അധികൃതര്‍ക്കെതിരെ നടപടി

കർണാടക ജില്ലയിലെ സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് കഴുകാന്‍ നിര്‍ബന്ധിതയായതിനുപിന്നാലെ അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഗഡി താലൂക്കിലെ തൂബിനഗെരെ വില്ലേജ് പ്രൈമറി സ്‌കൂൾ വിദ്യാർഥിനിയായ ഒമ്പതു വയസ്സുകാരിയെയാണ്…

കർണാടക ജില്ലയിലെ സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് കഴുകാന്‍ നിര്‍ബന്ധിതയായതിനുപിന്നാലെ അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഗഡി താലൂക്കിലെ തൂബിനഗെരെ വില്ലേജ് പ്രൈമറി സ്‌കൂൾ വിദ്യാർഥിനിയായ ഒമ്പതു വയസ്സുകാരിയെയാണ് ശനിയാഴ്ച അധ്യാപകര്‍ ആസിഡുപയോഗിച്ച് ശുചിമുറി കഴുകിപ്പിച്ചത്. ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിച്ച പ്രധാനാധ്യാപകനും അധ്യാപികയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.

ഹെഡ് മാസ്റ്റർ സിദ്ധലിംഗയ്യയും അധ്യാപകൻ ബസവരാജും ചേർന്നാണ് ആസിഡും ബ്ലീച്ചിംഗ് പൗഡറും നൽകി സ്‌കൂളിലെ ടോയ്‌ലറ്റ് കഴുകാൻ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്. വീട്ടിലെത്തിയതിനുപിന്നാലെ ശാരീരിക അസ്വസ്ഥത കാട്ടിയ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. ഡോക്‌ടർമാർ അന്വേഷിച്ചപ്പോൾ സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ അധ്യാപകർ നിർബന്ധിച്ച വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു.കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യണമെന്ന് രക്ഷിതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

English Summary: School toilet cleaned with acid: Student hospitalized, action taken against authorities

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story