ജോയ് ആലുക്കാസിന് വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ ആദരം

ജയ്പുർ: സ്വർണ വ്യവസായ രംഗത്തെ മികവുറ്റ സംഭാവനകൾ മുൻനിർത്തി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിനെ വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ പ്രത്യേക പുരസ്കാരം നൽകി…

ജയ്പുർ: സ്വർണ വ്യവസായ രംഗത്തെ മികവുറ്റ സംഭാവനകൾ മുൻനിർത്തി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിനെ വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ജയ്പൂരിൽ നടന്ന വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ സിഐബിജിഒ കോൺഗ്രസ് 2023ൽ പുരസ്കാരം ജോയ് ആലുക്കാസിനു വേണ്ടി മകനും ജോയ്ആലുക്കാസ് മാനേജിങ് ഡയറക്ടറുമായ ജോൺ പോൾ ആലുക്കാസ് ഏറ്റുവാങ്ങി.

ഇന്ത്യൻ വിപണിയിലും ആഗോള രംഗത്തും സ്വർണവ്യവസായ മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ ആദരം. ആഭരണങ്ങളുടെ സാംസ്കാരിക പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കരകൗശല വിദ്യകൾ സംരക്ഷിക്കുന്നതിനുമുള്ള ജോയ് ആലുക്കാസിന്റെ സമർപ്പണം വ്യവസായത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതായി വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ വിലയിരുത്തി.

"വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ ഈ പുരസ്കാരം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ജോയ്ആലുക്കാസ് ടീമിന്റെ മുഴുവൻ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും ലഭിച്ച വലിയ അംഗീകാരമാണിത്,” ജോയ് ആലുക്കാസ് പറഞ്ഞു.

world-jewellery-confederation-honours-joy-alukkas-for-outstanding-contributions

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story