ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് ഐഎക്‌സ് 1 എത്തി

ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1-ന്റെ അവതരണ ദിവസം തന്നെ വിൽപന പൊടിപൊടിച്ചെന്ന് റിപ്പോർട്ട്. അതായത് 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് കഴിഞ്ഞദിവസമാണ് ഐഎക്‌സ് 1 എത്തിയത്.

ഇന്ത്യയിലെ എക്‌സ്‌ഷോറൂമില്‍ എക്‌സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തുന്ന ഈ വാഹനത്തിന് 66.90 ലക്ഷം രൂപയാണ് വില. മെഴ്‌സിഡീസ് ബെന്‍സ് ഇ.ക്യു.ബി, കിയ ഇ.വി.6, വോള്‍വോ എക്‌സ്.സി.40 റീച്ചാര്‍ജ്, ഹ്യുണ്ടായി അയോണിക്5 എന്നീ ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കുന്ന ഐ.എക്‌സ്1 വിലയിലും ഈ വാഹനങ്ങള്‍ക്ക് ഒത്ത എതിരാളിയാണെന്നാണ് വിലയിരുത്തലുകള്‍.

ഒറ്റത്തവണ ചാര്‍ജിലൂടെ 440 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളത്. 180 കിലോ മീറ്ററാണ് പരമാവധി വേഗത.അതിവേഗത്തിലുള്ള ചാര്‍ജിങ്ങ് സംവിധാനമാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. എന്നാൽ വാഹനത്തിന്റെ ലുക്കില്‍ റെഗുലര്‍ ബി.എം.ഡബ്ല്യു എക്‌സ്1-ന് സമാനമായണ് ഇലക്ട്രിക് എക്‌സ്1 ഒരുങ്ങിയിട്ടുള്ളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story