ഇസ്രായേൽ-ഹമാസ് യുദ്ധം: ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വംശജനായ സൈനികന് പരിക്ക്

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുമ്പോൾ, ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികന് പരിക്ക്. മണിപ്പൂരിൽ ജനിച്ചു വളർന്ന 26 കാരനായ ലംക (ചുരാചന്ദ്പൂർ) യ്ക്കാണ് പരിക്കേറ്റത്. ലെബനനിൽ…

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുമ്പോൾ, ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികന് പരിക്ക്. മണിപ്പൂരിൽ ജനിച്ചു വളർന്ന 26 കാരനായ ലംക (ചുരാചന്ദ്പൂർ) യ്ക്കാണ് പരിക്കേറ്റത്. ലെബനനിൽ നിന്നുള്ള ഭീകരസംഘടനയായ ഹിസ്ബുള്ള തൊടുത്തുവിട്ട ഷെൽ തെറിച്ച് വീണാണ് സൈനികന് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കണ്ണിനും കൈക്കുമാണ് പരിക്കേറ്റത്.

പലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള പതിറ്റാണ്ടുകളായി ഇസ്രായേലുമായി അക്രമാസക്തമായി ഇടപഴകുന്നു. ഭീകരർ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുകയും നൂറുകണക്കിന് ആളുകളെ ഹിസ്ബുള്ള കശാപ്പ് ചെയ്തിട്ടുണ്ട്.

ഹമാസ് തുടങ്ങിവച്ച ആക്രമണത്തിന് മറുപടി നൽകാൻ ഇസ്രായേൽ തുനിഞ്ഞിറങ്ങിയതോടെ ഇസ്രായേൽ- ഹമാസ് പോരാട്ടം അതിൻ്റെ രൂക്ഷതയിലേക്ക് കടന്നു കഴിഞ്ഞു. പോരാട്ടം ആരംഭിച്ചത് രണ്ട് ആഴ്ചകൾക്ക് മുൻപാണെങ്കിലും പശ്ചിമേഷ്യ ഇപ്പോഴും ഇരുട്ടിലാണ്. നിലവിൽ തട്ടിക്കൊണ്ടുപോകപ്പെട്ട പലരും ബന്ദികളായി തുടരുകയാണ്. ഇസ്രായേൽ മേഖലകളിൽ ആക്രമണം തുടരുന്നതിനിടയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെയും കുട്ടികളുടെയും വീഡിയോകൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിടുന്നുണ്ട്.

അതേസമയം, ഉക്രൈയിനെതിരെ പുതിനേയും ഇസ്രയേലിനെതിരെ ഹമാസിനേയും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍. റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. യുക്രൈനും ഇസ്രയേലും ഒരു സുപ്രധാന യുഎസ് താല്‍പ്പര്യമെന്ന നിലയില്‍ അവര്‍ക്ക് സഹായം നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story