
വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണുകൾക്ക് ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട്
October 21, 2023ആഗോള വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. സ്റ്റൈലിഷ് ലുക്കിലും അത്യാകർഷകമായ ഫീച്ചറിലുമാണ് വിവോ ഓരോ സ്മാർട്ട്ഫോണുകളും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. ഏതാനും മാസങ്ങൾക്കു മുൻപ് വിവോ വിപണിയിൽ എത്തിച്ച വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോൺ ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് വിവോ എക്സ്90 പ്രോ ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ ഓഫറുകളെ കുറിച്ച് പരിചയപ്പെടാം.
വിവോ എക്സ്90 പ്രോ ഹാൻഡ്സെറ്റിന് 18 ശതമാനം കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഇതോടെ, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഈ മോഡൽ 74,999 രൂപയ്ക്ക് വാങ്ങാനാകും. ഏകദേശം 10,000 രൂപയുടെ കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ലെജന്ററി ബ്ലാക്ക് കളറിലുള്ള ഫോണിന് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. ഫ്ലിപ്കാർട്ട് വഴി പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ബാങ്ക് കാർഡുകൾ വഴി അധിക ഡിസ്കൗണ്ടും, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്. ഇതോടെ, വില ഇതിലും കുറയും. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫർ.