തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ദോഹ: തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഒരു വര്‍ഷം മുന്‍പ് അറസ്റ്റിലായ എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍…

ദോഹ: തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഒരു വര്‍ഷം മുന്‍പ് അറസ്റ്റിലായ എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ മുതല്‍ ഇവര്‍ ഖത്തര്‍ ജയിലില്‍ കഴിയുകയാണ്.

ഞെട്ടിക്കുന്ന നടപടിയാണിതെന്നാണ് സംഭവത്തില്‍ ഇന്ത്യയുടെ പ്രതികരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അല്‍ ദഹ്റാ കമ്പനിയിലെ ജീവനക്കാര്‍ക്കാണ് വധശിക്ഷവിധിച്ചത്. ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

നിയമപരമായ എല്ലാ സാധ്യതകളും തേടും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഖത്തര്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തുമെന്നും കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍. അന്തര്‍വാഹിനി പദ്ധതിയുമായി ബന്ധപ്പെട്ട് ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ തടവിലാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story