കേസ് അന്വേഷിക്കാനെത്തിയ  പോലീസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച  പ്രതി തൂങ്ങി മരിച്ച നിലയില്‍

കേസ് അന്വേഷിക്കാനെത്തിയ പോലീസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങി മരിച്ച നിലയില്‍

October 26, 2023 0 By Editor

ഇടുക്കി: ചിന്നക്കനാലില്‍ പോലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാ(ഉക്കാഷ്)ണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ സെപ്റ്റംബറില്‍ കായംകുളത്തെ ഹോട്ടല്‍ ഉടമയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതികളെ തേടിയെത്തിയ കായംകുളം എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സി.പി.ഒ. ദീപക്കിന് ഗുരുതര പരിക്കേറ്റിരുന്നു. ഈ ഹാഷിം ബഷീര്‍. ഈ കേസില്‍ ജാമ്യത്തിലായിരുന്നു ഹാഷിം.