ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മൂന്നാറിലേയ്ക്ക്, … പോകുന്നവര്‍ക്ക് കിട്ടുന്നത് ഏട്ടിന്റെ പണി

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മൂന്നാറിലേയ്ക്ക്, … പോകുന്നവര്‍ക്ക് കിട്ടുന്നത് ഏട്ടിന്റെ പണി

October 26, 2023 0 By Editor

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മൂന്നാറിലേയ്ക്ക്, കട്ടപ്പനയില്‍ നിന്നും പോകുന്നവര്‍ക്ക് കിട്ടുന്നത് ഏട്ടിന്റെ പണി. പൊളിഞ്ഞ് കിടക്കുന്ന ആനകുത്തി റോഡിലൂടെയായിരിക്കും ഗൂപ്പിള്‍ മാപ്പ് കാണിച്ചുതരുന്ന ഇവരുടെ യാത്ര. സംസ്ഥാന പാതയിലൂടെ പുളിയന്‍മല കൂടി പോകുന്നതിനേക്കാള്‍ മൂന്ന് കിലോമീറ്ററിലധികം ലാഭമാണെങ്കിലും ഇതുവഴി സഞ്ചരിക്കുന്നവന്റെ നടുവ് ഒടിയും. ടാറിംഗ് പൊളിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര അതിസാഹസികമാണ്. റോഡ് തകര്‍ന്നതോടെ നിരന്നുകിടക്കുന്ന ഉരുളന്‍ കല്ലുകളില്‍ കയറി ഇരുചക്രവാഹങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇതുവഴി ബൈക്കിലെത്തിയ അമ്മയും മകനും അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റോഡിലെ കുഴികളില്‍ മക്ക് ഇട്ട് നികത്തിയിരുന്നു. എന്നാല്‍ കനത്തമഴ പെയ്തതോടെ ഇട്ട മക്ക് റോഡില്‍ നിരക്കുകയും അപകടം പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്തു. റോഡിനോട് ചേര്‍ന്ന് വെള്ളമൊഴുകാന്‍ നിര്‍മ്മിച്ച കലുങ്കുകള്‍ ഏതാനും വ്യക്തികള്‍ അടച്ചതായും ഇതോടെ വെള്ളം റോഡിലൂടെ ഒഴുകുകയും വേഗത്തില്‍ റോഡ് നശിക്കുവാന്‍ കാരണമായതായതായും നാട്ടുകാര്‍ ആക്ഷേപം ഉയര്‍ത്തുന്നു. നെടുങ്കണ്ടം, മൂന്നാര്‍ മേഖലകളിലേയ്ക്ക് കുറഞ്ഞ ദൂരത്തില്‍ പോയി വരുവാന്‍ കഴിയുന്നതും ആനകുത്തി മേഖലയിലെ നൂറ് കണക്കിന് ദിനംപ്രതി ഉപയോഗിക്കുന്നതുമായ ഈ റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

English Summary: google map shows difficult way