സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സ് പരിശോധിക്കാനെത്തിയ യുവാവ് ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ കുടുങ്ങിയത് 9 മണിക്കൂര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ യുവാവ് കുടുങ്ങിയത് ഒമ്പത് മണിക്കൂര്‍. ബാങ്കിന്റെ ബേസ്മെന്റിലുള്ള അതീവ സുരക്ഷാ വാള്‍ട്ടിനുള്ളിലാണ്  കസ്റ്റമര്‍ കുടുങ്ങിയത്. വേള്‍ഡ് ഡയമണ്ട്…

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ യുവാവ് കുടുങ്ങിയത് ഒമ്പത് മണിക്കൂര്‍. ബാങ്കിന്റെ ബേസ്മെന്റിലുള്ള അതീവ സുരക്ഷാ വാള്‍ട്ടിനുള്ളിലാണ് കസ്റ്റമര്‍ കുടുങ്ങിയത്. വേള്‍ഡ് ഡയമണ്ട് ടവറിലെ സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സ് പരിശോധിക്കാനെത്തിയതായിരുന്നു യുവാവ്. എന്നാല്‍, യുവാവ് വോള്‍ട്ടിനുള്ളില്‍ ഇരിക്കെ ലോക്കര്‍ മുറിയുടെ വാതില്‍ അടയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8.45നായിരുന്നു സംഭവം.

സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ജീവനക്കാരെ വിളിച്ചു വരുത്തി. എന്നാല്‍, പ്രത്യേക കോഡ് ഉപയോഗിച്ച് ലോക്കര്‍ മുറി പുറത്ത് നിന്ന് തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ബാങ്ക് ജീവനക്കാര്‍ പോലീസിനേയും അവശ്യ സേനയുടേയും സഹായം തേടുകയായിരുന്നു. ഒരിക്കല്‍ അടഞ്ഞു കഴിഞ്ഞാല്‍ കൃത്യ സമയം കഴിഞ്ഞ് തനിയെ തുറക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ലോക്കര്‍ റൂമിലെ സുരക്ഷാ സംവിധാനം സെറ്റു ചെയ്തിരുന്നത്.

സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ലോക്കറിന്റെ കോണ്‍ക്രീറ്റ് ഭിത്തി പൊളിച്ചെങ്കിലും സ്റ്റീലുകൊണ്ട് നിര്‍മ്മിതമായ ലോക്കറിന്റെ പാളി തകര്‍ത്തില്ല. കെമിക്കലുകളും മാലിന്യവും യുവാവിന്റെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്നതിനാല്‍ കട്ടറുകളും മറ്റും ഉപയോഗിച്ച് സ്റ്റീല്‍ പാളി പൊളിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.

സ്വാഭാവിക രീതിയില്‍ ലോക്കറിന്റെ സ്റ്റീല്‍ പാളി തുറക്കാനായി ഒമ്പത് മണിക്കൂര്‍ വെയ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടയ്ക്ക് ലോക്കറിനുള്ളിലുള്ള ആളുമായി സംസാരിക്കാനും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്താനും പോലീസ് ശ്രദ്ധിച്ചിരുന്നു. ഇയാളുടെ ദൃശ്യങ്ങളും പോലീസ് ലഭ്യമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ 6.15ഓടെയാണ് സ്റ്റീല്‍ പാളി തനിയേ തുറന്നത്. പുറത്ത് വന്ന കസ്റ്റമര്‍ക്ക് പ്രാഥമിക ചികിത്സയും മറ്റ് സഹായങ്ങളും നല്‍കിയ ശേഷം വിട്ടയച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story