ഭക്ഷ്യവിഷബാധ: ലേ ഹയാത്ത് ഹോട്ടലിനെതിരേ പതിനഞ്ചോളം പരാതികള്‍
കൊച്ചി: കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍. ഷവര്‍മ…
കൊച്ചി: കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍. ഷവര്‍മ…
കൊച്ചി: കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍. ഷവര്‍മ കഴിച്ചതിന് പിന്നാലെ കടുത്ത പനിയും വയറിളക്കവുമുണ്ടായെന്ന് യുവതി. ഭക്ഷണത്തില്‍ ഈച്ചയെ കണ്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നെന്നും യുവതി വ്യക്തമാക്കി. ഇതുവരെ പതിനഞ്ചോളം പേരാണ് ഹോട്ടലിനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം രാഹുലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. രാഹുല്‍ ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിയ അതേദിവസമാണ് എറണാകുളം സ്വദേശിയായ ലിമ ഓണ്‍ലൈനായി ഷവര്‍മ വാങ്ങിയത്. ഭക്ഷണത്തില്‍ ഈച്ചയെ കണ്ടതിനെ തുടര്‍ന്ന് പരാതിയും നല്‍കിയിരുന്നു. ഷവര്‍മ കഴിച്ചതിന് പിന്നാലെ കടുത്ത പനിയുണ്ടാവുകയായിരുന്നു. പിന്നാലെ 20-ാം തീയതിയോടെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതായി യുവതി പറഞ്ഞു.
ഇതേ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഫയാസിനും സമാന ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അതേസമയം ഇവിടെ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയാണുണ്ടായതെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തതാണ് ഇതിന് തടസമായിരിക്കുന്നത്. രാഹുല്‍ ഡി.നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. രക്തസാമ്പിളുകള്‍ കൂടി വീണ്ടും പരിശോധനക്കയച്ചിട്ടുണ്ട്.