ആന്ധ്രയിലെ ട്രെയിൻ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു; മരണം 13

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 13 ആയി. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിജയനഗരം ജില്ലയിലാണ് അപകടം നടന്നത്.…

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 13 ആയി. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിജയനഗരം ജില്ലയിലാണ് അപകടം നടന്നത്. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.

വിജയനഗരയില്‍ ഒഡീഷയിലെ റായ്ഗഡയിലേക്ക് പോയ ട്രെയിനും വിശാഖപട്ടണത്ത് നിന്ന് ആന്ധ്രാപ്രദേശിലെ പലാസയിലേക്ക് പോവുകയായിരുന്ന ട്രെയിനും കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു. ആന്ധ്രയിലെ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് റെയില്‍വെ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി അടിയന്തര ദുരിതാശ്വാസ നടപടികള്‍ക്കും വിജയനഗരത്തിന്റെ അടുത്തുള്ള ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ആംബുലന്‍സുകള്‍ അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story