അഗ്​നിവീർ റിക്രൂട്ട്‌മെന്റ് റാലി 16 മുതൽ കൊച്ചിയിൽ

അഗ്​നിവീർ റിക്രൂട്ട്‌മെന്റ് റാലി 16 മുതൽ കൊച്ചിയിൽ

November 9, 2023 0 By Editor

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ലെ റി​ക്രൂ​ട്ടി​ങ്​ സോ​ൺ ആ​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​മി റി​ക്രൂ​ട്ടി​ങ്​ ഓ​ഫി​സ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഗ്​​നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ്​ റാ​ലി ന​വം​ബ​ർ 16 മു​ത​ൽ 25 വ​രെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. ഏ​പ്രി​ൽ 17 മു​ത​ൽ 24 വ​രെ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ കോ​മ​ൺ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത​നേ​ടി​യ കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ പ​ങ്കെ​ടു​ക്കാം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഗ്​​നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്​​നി​വീ​ർ ടെ​ക്‌​നി​ക്ക​ൽ, അ​ഗ്​​നി​വീ​ർ ക്ല​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്‌​നി​ക്ക​ൽ, അ​ഗ്​​നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

ഇ​ത​ര ജി​ല്ല​ക്കാ​ർ​ക്ക്​ സോ​ൾ​ജി​യ​ർ ന​ഴ്‌​സി​ങ്​ അ​സി​സ്റ്റ​ന്റ്/​ന​ഴ്‌​സി​ങ്​ അ​സി​സ്റ്റ​ന്റ് വെ​റ്റ​റി​ന​റി, ശി​പാ​യി ഫാ​ർ​മ, റി​ലീ​ജി​യ​സ് ടീ​ച്ച​ർ ജൂ​നി​യ​ർ ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ, ഹ​വി​ൽ​ദാ​ർ സ​ർ​വേ​യ​ർ ഓ​ട്ടോ കാ​ർ​ട്ടോ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ പ​​ങ്കെ​ടു​ക്കാം. ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്‌​ത​വ​രു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഇ- ​മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. www.joinindianarmy.nic.in മു​ഖേ​ന വ്യ​ക്തി​ഗ​ത ലോ​ഗി​ൻ വ​ഴി​യും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.