ആഘോഷത്തിന് മാറ്റുകൂട്ടാന്‍ 'ക്രിസ്മസ് ട്രീ' പദ്ധതിയുമായി കൃഷി വകുപ്പ്

വീടുകളിലും മറ്റു കേന്ദ്രങ്ങളിലും ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് ട്രീ സജ്ജമാക്കുന്നത് ഒരു പ്രധാന ചടങ്ങ് തന്നെയാണ്.  പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇത് ഒരു ഇഷ്ടവിനോദവുമാണ്. ഇത്തവണ മുതല്‍…

വീടുകളിലും മറ്റു കേന്ദ്രങ്ങളിലും ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് ട്രീ സജ്ജമാക്കുന്നത് ഒരു പ്രധാന ചടങ്ങ് തന്നെയാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇത് ഒരു ഇഷ്ടവിനോദവുമാണ്. ഇത്തവണ മുതല്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മോടി കൂട്ടുന്നതിനായി ക്രിസ്മസ് ട്രീ വിതരണം എന്ന ഒരു പദ്ധതി കൂടി വകുപ്പ് നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 എണ്ണം ക്രിസ്തുമസ് ട്രീ തൈകള്‍ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്തുമസിനോടനുബന്ധിച്ചു വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത് (തൂജ 369 എണ്ണം, ഗോള്‍ഡന്‍ സൈപ്രസ് 372 എണ്ണം, അരക്കേറിയ 775 എണ്ണം. ആകെ 4866 എണ്ണം) 2 മുതല്‍ 3 അടി വരെ ഉയരമുള്ള തൈകള്‍ മണ്‍ചട്ടിയിലാണ് വളര്‍ത്തിയിരിക്കുന്നത്.

ലഭ്യമാക്കുന്ന ക്രിസ്മസ്സ് ട്രീകള്‍

1. തൂജ തൈകള്‍ (8-10′ മണ്‍ ചട്ടിയില്‍ ) 2 അടി വരെ ഉള്ളത് 200 രൂപ

2. തൂജ തൈകള്‍ (8-10′ മണ്‍ ചട്ടിയില്‍ ) 2 അടിക്കു മുകളില്‍ ഉയരം ഉള്ളത് 225 രൂപ

3. ഗോള്‍ഡന്‍ സൈപ്രസ് (8-10′ മണ്‍ ചട്ടിയില്‍ ) 2 അടി വരെ ഉള്ളത് 250 രൂപ

4. ഗോള്‍ഡന്‍ സൈപ്രസ് (8-10′ മണ്‍ ചട്ടിയില്‍ ) 2 അടിക്കു മുകളില്‍ ഉയരം ഉള്ളത് 300 രൂപ

5. അരക്കേറിയ (8-10′ മണ്‍ ചട്ടിയില്‍ ) 2 തട്ട് വരെ ഉള്ളത് 300 രൂപ

6. അരക്കേറിയ (8-10′ മണ്‍ ചട്ടിയില്‍ ) 2 തട്ടിനു മുകളില്‍ 400 രൂപ

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story