കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 995 ഒഴിവ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II, എക്സിക്യൂട്ടിവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 995 ഒഴിവുണ്ട് (ജനറൽ…
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II, എക്സിക്യൂട്ടിവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 995 ഒഴിവുണ്ട് (ജനറൽ…
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II, എക്സിക്യൂട്ടിവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 995 ഒഴിവുണ്ട് (ജനറൽ 377, ഇ.ഡബ്ല്യു.എസ് 129, ഒ.ബി.സി നോൺ ക്രീമിലെയർ 222, എസ്.സി 134, എസ്.ടി 133). ശമ്പളനിരക്ക് 44,900-1,42,400 രൂപ. ഡി.എ, എസ്.എസ്.എ, എച്ച്.ആർ.എ, യാത്രാബത്ത, ചികിത്സസഹായം, പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കും. ഇ.ഡബ്ല്യു.എസ്, ഒ.ബി.സി, എസ്.സി/എസ്.ടി, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടറിൽ പരിജ്ഞാനവും. പ്രായം 18-27. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.mha.gov.inൽ ലഭിക്കും. ഡിസംബർ 15 വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ (ടയർ I & II), വ്യക്തിഗത അഭിമുഖം (ടയർ III) എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ടയർ I പരീക്ഷയിൽ കറന്റ് അഫയേഴ്സ്, ജനറൽ സ്റ്റഡീസ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, റീസണിങ്/ലോജിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് വിഷയങ്ങളിലായി 100 ചോദ്യങ്ങളുണ്ടാവും. ഒരു മണിക്കൂറാണ് സമയം. പരമാവധി 100 മാർക്ക്.
ടയർ II ഡിസ്ക്രിപ്റ്റിവ് പേപ്പറിൽ ഉപന്യാസം, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, പ്രിസി റൈറ്റിങ് എന്നിവയിലും യോഗ്യത നേടണം. ഒരു മണിക്കൂറാണ് സമയം. പരമാവധി 50 മാർക്ക്. ടയർ III ഇന്റർവ്യൂവിന് 100 മാർക്കാണ്. സൈക്കോമെട്രിക്/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂവിന്റെ ഭാഗമായിട്ടുണ്ടാവും.