ഉദ്യോഗാർഥികൾക്ക് ആശ്വസിക്കാം; പി.എസ്.സി കൂടുതൽ ഓൺലൈൻ പരീക്ഷകേന്ദ്രങ്ങൾ ആരംഭിക്കുന്നു

ഉദ്യോഗാർഥികൾക്ക് ആശ്വസിക്കാം; പി.എസ്.സി കൂടുതൽ ഓൺലൈൻ പരീക്ഷകേന്ദ്രങ്ങൾ ആരംഭിക്കുന്നു

December 19, 2023 0 By Editor

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ​ക​ൾ സു​താ​ര്യ​വും മൂ​ല്യ​നി​ർ​ണ​യം വേ​ഗ​ത്തി​ലു​മാ​ക്കാ​ൻ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ ഒ​രു​ങ്ങു​ന്നു.

സെ​ന്‍റ​റു​ക​ൾ ഇ​ല്ലാ​ത്ത ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യും വാ​ട​ക​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഭൂ​മി സം​ബ​ന്ധ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.2018 ജൂ​ലൈ 22ന് ​പി.​എ​സ്.​സി ന​ട​ത്തി​യ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ​രീ​ക്ഷ​യി​ൽ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പ​രീ​ക്ഷ​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഓ​ൺ​ലൈ​നാ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യ​ത്. അ​ന്ന് നാ​ല്​ ഓ​ൺ​ലൈ​ൻ സെ​ന്‍റ​റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു പി.​എ​സ്.​സി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2019ൽ ​സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ൾ​ക്ക് പു​റ​മെ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ​കൂ​ടി പ​രീ​ക്ഷ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​ന്ന​ത്തെ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 40 ഓ​ളം സെ​ന്‍റ​റു​ക​ളി​ലാ​യി 8500 പേ​ർ​ക്ക് വ​രെ ഒ​രേ​സ​മ​യം പ​രീ​ക്ഷ എ​ഴു​താ​ൻ പി.​എ​സ്.​സി സൗ​ക​ര്യ​മൊ​രു​ക്കി.

പി.​എ​സ്.​സി​യു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ക​മ്പ്യൂ​ട്ട​ർ ലാ​ബു​ക​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ കോ​ള​ജു​ക​ൾ വി​സ​മ്മ​തി​ച്ച​തും കോ​ള​ജു​ക​ളി​ലെ ക​മ്പ്യൂ​ട്ട​റും ലാ​പ്ടോ​പ്പു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ ന​ട​ത്തി​പ്പ് ത​ട്ടി​പ്പി​ന് വ​ഴി​വെ​ച്ചാ​ക്കാ​മെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നും ഈ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി.​എ​സ്.​സി പി​ന്നാ​ക്കം പോ​കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​ത്തു​ന്ന വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പി.​എ​സ്.​സി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.

കൊ​ല്ലം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലൊ​ഴി​കെ പി.​എ​സ്.​സി​ക്ക് സ്വ​ന്ത​മാ​യും വാ​ട​ക​ക്കും സെ​ന്‍റ​റു​ക​ളു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 5000ത്തി​ൽ താ​ഴെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മാ​ത്ര​മേ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കൂ. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും അം​ഗ​പ​രി​മി​തി​യും മു​ല​യൂ​ട്ട​ലും ചൂ​ണ്ടി​ക്കാ​ട്ടി സെ​ന്‍റ​റു​ക​ൾ മാ​റ്റാ​ൻ അ​പേ​ക്ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​പോ​ലും ഓ​ൺ​ലൈ​ൻ സെ​ന്‍റ​റു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ണി​ച്ച്​ പി.​എ​സ്.​സി ത​ള്ളു​ക​യാ​ണ്.

ഡി​സം​ബ​ർ 11ന് ​ന​ട​ന്ന യൂ​നി​വേ​ഴ്സി​റ്റി പി.​ആ​ർ.​ഒ ത​സ്തി​ക​ക്ക് അ​പേ​ക്ഷി​ച്ച എ​റ​ണാ​കു​ള​ത്തു​കാ​ർ​ക്ക് സ്ഥ​ല​പ​രി​മി​തി മൂ​ലം കോ​ഴി​ക്കോ​ട്ടാ​ണ് സെ​ന്‍റ​ർ അ​നു​വ​ദി​ച്ച​ത്. ഇ​തു​മൂ​ലം സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ഷ്ട​മാ​യി. പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത ആ​റ് ജി​ല്ല​ക​ളി​ൽ​കൂ​ടി സ്വ​ന്ത​മാ​യും വാ​ട​ക​ക്കും ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ച​ത്.