ചൈനയില്‍ വന്‍ ഭൂകമ്പം; 100-ലധികം പേര്‍ മരിച്ചു

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചെെനയിലെ ​ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ 111 പേർ മരിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 220 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്…

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചെെനയിലെ ​ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ 111 പേർ മരിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 220 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച അർധരാത്രിയായിരുന്നു ഭൂചലനം. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ചില പ്രദേശങ്ങളിൽ വെെദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകർന്നിട്ടുണ്ട്. ഭൂചലനത്തിന്റെ നിരവധി വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിലും ചെെനയിൽ സമാനമായ രീതിയിൽ ഭൂചലനം ഉണ്ടായിരുന്നു. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അന്ന് 23 പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. 2022 സെപ്റ്റംബറിൽ സെച്വാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിലും 100 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 2008-ലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പത്തിന് ചെെന സാക്ഷിയാകുന്നത്. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 5,335 വിദ്യാർഥികളുൾപ്പെടെ 87,000-ത്തിലധികം പേർ മരിച്ചതായോ കാണാതാവുകയോ ചെയ്തതായാണ് റിപ്പോർട്ടുകൾ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story